കൊറോണ വൈറസ് വ്യാപനം ഗള്‍ഫ് രാജ്യങ്ങളേയും ഭയപ്പെടുത്തിക്കഴിഞ്ഞു. ഇത്തവണ ഉംറ വേണ്ടെന്ന് വയ്ക്കുക കൂടി ചെയ്തിരുന്നു സൗദി അറേബ്യ. മാത്രമല്ല, ജുമാ നമസ്‌കാരം ഒഴിവാക്കാന്‍ ആദ്യം നിര്‍ദ്ദേശം നല്‍കിയ രാജ്യങ്ങളില്‍ ഒന്നായിരുന്നു സൗദി. ഇപ്പോള്‍ പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍.